NCT
KeralaNewsThrissur News

കൊടിമരം ജോസ് തൃശ്ശൂരിൽ പിടിയിൽ; കൊലപാതകവും, കവർച്ചയുമടക്കം 20 ലേറെ കേസുകളിൽ പ്രതി.

തൃശ്ശൂർ : കൊടും ക്രിമിനൽ കൊടിമരം ജോസ് തൃശ്ശൂരിൽ പിടിയിൽ. എറണാകുളം നോർത്ത് പോലീസാണ് പിടികൂടിയത്. കൊലപാതകവും കവർച്ചയുമടക്കം 20ലേറെ കേസുകളിൽ പ്രതിയാണ്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി കവര്‍ച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. കേസില്‍ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ജോസ് അവിടെ ഒളിവിലായിരുന്നു.

സെപ്തംബര്‍ 17ന് രാത്രിയാണ് പത്തനംതിട്ട സ്വദേശി അഖിലേഷ് പി ലാലനെയും സുഹൃത്ത് വിഷ്ണുവിനെയും ജോസിന്റെ നേതൃത്വത്തില്‍ മേല്‍പ്പാലത്തിന് അടിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ആദ്യം പാലത്തിന് മുകളിലെത്തിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കൊണ്ടു പോയി എ ടി എമ്മില്‍ നിന്ന് ബലപ്രയോഗത്തിലൂടെ 9500 രൂപ പിന്‍വലിപ്പിക്കുകയും ഫോണ്‍ കവരുകയും ചെയ്തു. തല്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയിലുണ്ട്.

Related posts

വാടാനപ്പള്ളിയിൽ വധശ്രമ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

മതിലകത്ത് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.

murali

കാഞ്ഞാണിയിൽ വാഹനാപകടം.

murali
error: Content is protected !!