NCT
KeralaNewsThrissur News

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ ജിത്തിനെ നാടുകടത്തി.

വലപ്പാട്: സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ വലപ്പാട് വില്ലേജ്, വലപ്പാട് ബീച്ച് ദേശത്ത്, കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34 വയസ്സ്) യാണ് കാപ്പ ചുമത്തി മൂന്ന് മാസക്കാലത്തേക്ക് നാടുകടത്തിയത്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ജിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു വധ ശ്രമകേസും ഒരു അടിപിടി കേസും സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം പറയുകയും മാനഹാനി വരുത്തകയും ചെയ്ത രണ്ടു കേസും അടക്കം 7 ഓളം ക്രിമിനൽ കേസുകളുണ്ട്. കൂടാതെ കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ പിടികൂടി ജയിലിലടച്ചിട്ടുള്ള പ്രതിയുമാണ്…

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ, ജി എസ് ഐ ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Related posts

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് ടൂറിസം വികസനത്തിന് ക്ഷണം: തൃശ്ശൂരിൽ നിന്നും പ്രതിനിധി.

murali

റേഷൻ കടകൾ ഇനി എട്ട് മണിക്ക് തുറക്കില്ല, തുറക്കുന്നത് ഒൻപതുമണിക്കാക്കി.

murali

മണലൂർത്താഴം കോൾപടവിൽ നൂറുകണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.

murali
error: Content is protected !!