NCT
KeralaNewsThrissur News

ചേർപ്പിൽ സ്പീഡ് പോസ്റ്റിന്റെ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

ചേർപ്പ് : സ്പീഡ് പോസ്റ്റിന്റെ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.തൃശൂർ – തൃപ്രയാർ സംസ്ഥാന പാതയിൽ ചേർപ്പ് പാലം സ്റ്റോപ്പിന് സമീപം ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് അപകടം.

തൃശൂരിൽ നിന്ന് തൃപ്രയാർ ഭാഗത്തേക്ക് വരികയായിരുന്ന സ്പീഡ് പോസ്റ്റിന്റെ ഡെലിവറി വാനാണ് അപകടത്തിൽപ്പെട്ടത്. പാലം സ്റ്റോപ്പിന് മുൻപ് റോഡിലെ കുഴിയിൽ വീഴാതിരിക്കുവാൻ വാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാൻ റോഡിലൂടെ തെന്നിമാറി പാലം സ്റ്റോപ്പിലെ വീട്ടുമതിലിന് സമീപത്തേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാനിന്റെ അകത്ത് കുടുങ്ങിയ ഡ്രൈവർ ഏറെ ശ്രമിച്ചാണ് ഡോർ തുറന്ന് പുറത്തെത്തിച്ചത്. അപകട സമയത്ത് സംസ്ഥാന പാതയിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് മൂലം വൻ അപകടവും ഒഴിവായി. ജെ.സി.ബി. ക്രെയിൻ ഉപയോഗി ച്ചാണ് വാൻ എടുത്തു മാറ്റിയത്.

Related posts

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: മൂന്ന് വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രശാന്ത് പിടിയിൽ.

murali

മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

murali

പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം : ആർക്കും പരിക്കില്ല.

murali
error: Content is protected !!