NCT
KeralaNewsThrissur News

തളിക്കുളം ബ്ലോക്ക് ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥ തിങ്കളാഴ്ചക്കുള്ളിൽ പരിഹരിക്കും.

തളിക്കുളം സെന്ററിൽ നിന്നും ബ്ലോക്കോഫീസിലേക്ക് പോകുന്ന റോഡ് തകർന്ന് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ആയത് സഞ്ചാര യോഗ്യമാക്കുന്നതിനു വേണ്ടി NH 66 കരാറുകാരായ ശിവാലയ കൺസ്ട്രക്ഷനിലെ ഉദ്യോഗസ്ഥരുമായി തളിക്കുളം ബ്ലോക്ക് പ്രസിഡന്റ്‌ രഞ്ജില ഗിരി, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  പി വിനു, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ അജയകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സി എം നൗഷാദ്,

ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം എസ് ഭാസ്കരൻ തളിക്കുളം പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നീന സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി മണികണ്ഠൻ, സ്മിത്ത്,സതി രാജു, അംബിക ടീച്ചർ, സിന്ധു സിദ്ധപ്രസാദ് എന്നിവർ ചേർന്ന് ചർച്ച നടത്തി. ആയതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചക്കകം റോഡിന്റെ പണി നടത്തി സഞ്ചാര യോഗ്യ മാക്കാമെന്നു ശിവാലയ ഉറപ്പ് നൽകി.

Related posts

തൃശൂർ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി വി എസ് സുനിൽകുമാർ.

murali

അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴി രക്ഷപ്പെട്ടു.

murali

ചേറ്റുവയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന പ്രചാരണം; ഒടുവിൽ ട്വിസ്റ്റ്, കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ.

murali
error: Content is protected !!