കൊടുങ്ങല്ലൂർ : തീരദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി മാരക ലഹരിമരുന്നായ എം.ഡി.എം.എ (MDMA) വിൽപന നടത്തിവന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് കൊടുങ്ങല്ലൂർ കാവിൽകടവിൽ നിന്നും പിടികൂടി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാപ്പാറ സ്വദേശി കുര്യാപ്പിള്ളി വീട്ടിൽ സുഹൈൽ (32) ആണ് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
സുഹൈൽ 2016 ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ്, തൃശ്ശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി അബ്ദുൾ സലാം, ‘തുഫാൻ’ സ്പെഷ്യൽ സ്ക്വാഡ് എസ് ഐ പ്രദീപ് സി ആർ, ജി എ എസ് ഐ ലിജു.ഐ ആർ, ജി എസ് സി പി ഒ ബിജു സി കെ, സി പി ഒ മാരായ നിഷാന്ത്, സുർജിത് സാഗർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ അതുൽ മേനോൻ, എസ് ഐ അറാഫത്ത്, ജി എസ് ഐ സെബി, ജി എ എസ് ഐ ഉമേഷ്, സി പി ഒ മാരായ ബിജു കുമാർ, ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
