NCT
KeralaNewsThrissur News

ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് അന്തർസംസ്ഥാന ബസ് പരിശോധനയിൽ 700 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി; ഒരാൾ അറസ്റ്റിൽ.

തൃശ്ശൂർ : സെപ്റ്റംബർ 12ന് രാവിലെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ അന്തർസംസ്ഥാന കടത്ത് തടയുന്നതിനായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് IPSന്റെ നിർദ്ദേശപ്രകാരം അന്തർസംസ്ഥാന ബസുകളിലും വാഹനങ്ങളിലും പരിശോധന ശക്തമാക്കി.

പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ DANSAF സംഘം വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം *700 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടികൂടി. എറണാകുളം, മൂവാറ്റുപുഴ, കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ എനാനെല്ലൂർ വില്ലേജിൽ അയവന പി.ഒ., മാടത്തട്ട് വീട്ടിൽ ശ്യാം ശശി (27) ആണ് അറസ്റ്റിലായത്.

പ്രാഥമിക അന്വേഷണത്തിൽ പ്രതി മുമ്പ് എറണാകുളം സിറ്റിയിൽ ബസ് ക്ലീനർ/ഹെൽപ്പറായി ജോലി ചെയ്തിരുന്നതായും കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ സൂരജ് ഹോളിഡേയ്സ് എന്ന സ്ഥാപനത്തിൽ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നുവെന്നും കണ്ടെത്തി. ഹാഷിഷ് ഓയിലിന്റെ ഉറവിടം, എത്തിക്കേണ്ടിയിരുന്ന സ്ഥലം, കൂടാതെ അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.

അന്തർസംസ്ഥാന ലഹരിവസ്തു കടത്തും വിതരണവും തടയുന്നതിനായി തൃശ്ശൂർ സിറ്റി പോലീസ് നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പരിശോധനകൾ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

Related posts

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥി മരിച്ചു.

murali

നാഷണൽ ആം റെസ്‌ലിംഗിൽ സിൽവർ മെഡൽ കരസ്ഥമാക്കി ചാവക്കാട്ടുകാരി.

murali

ക്ഷേത്രത്തിൽ മോഷണം നടത്തി, ബൈക്ക് മറന്നു വെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ.

murali
error: Content is protected !!