തൃപ്രയാര്‍ : സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ എസ് എഫ് ഐ അക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ തൃപ്രയാർ പോളി ടെക്നിക്കിൽ സമാധാനപരമായി സമരം ചെയ്ത കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആഷിക്ക്, സെക്രട്ടറി അദ്നാൻ എന്നിവർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി.
ആക്രമണത്തിൽ പരിക്കേറ്റവരെ വലപ്പാട് ഗവ. ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു, മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ്,മുൻ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, വലപ്പാട് പഞ്ചായത്ത് മെമ്പർ വൈശാഖ് വേണുഗോപാൽ,
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഉവൈസ് നാസർ,ജില്ലാ സെക്രട്ടറി എം വി വൈഭവ്,യൂത്ത് കോൺഗ്രസ് നേതാക്കളായ സഗീർ പടുവിങ്ങൽ, ലായേഷ് മാങ്ങാട്ട് എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
