NCT
KeralaNewsThrissur News

വിൽപ്പനക്കായി സൂക്ഷിച്ച 15 ലിറ്റർ അനധികൃത ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.

കൊടകര : വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന 15 ലിറ്റർ അനധികൃത വിദേശമദ്യവുമായി ഒരാളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര കിണർദേശം കൊപ്രകളം ഞാറേക്കാടൻ വീട്ടിൽ പ്രകാശൻ (62) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇന്ന് (18.07.2026) പുലർച്ചെ 12:20-ഓടെ കൊടകര ആമ്പല്ലൂർ ദേശീയപാതയിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഉളുമ്പത്തുകുന്ന് യു-ടേണിന് സമീപം സർവീസ് റോഡിൽ സ്കൂട്ടർ നിർത്തിയിട്ടിരുന്ന പ്രകാശന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സംഘം സ്കൂട്ടർ പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സഞ്ചികളിൽ നിന്ന് 500 മില്ലി ലിറ്ററിന്റെ 30 കുപ്പികളിലായി ആകെ 15 ലിറ്റർ വിദേശമദ്യം പിടികൂടി. ഇതിൽ 24 കുപ്പി ‘ഹണി ബീ ബ്രാൻഡിയും’, 6 കുപ്പി ‘റോയൽ ആംസ് വി.എസ്.ഒ.പി ബ്രാൻഡിയുമാണ്’ ഉണ്ടായിരുന്നത്. പാലിയേക്കര ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങി കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കൊടകര എസ്.എച്ച്.ഒ ജെർലിൻ വി. സ്കറിയ, സബ് ഇൻസ്പെക്ടർമാരായ സുരേഷ് ഇ.എ., പ്രദീപ്, എ.എസ്.ഐമാരായ വിനോദ്, ഷിജു, സി.പി.ഒമാരായ ദിലീപ് കുമാർ, സഹദ്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

ചാവക്കാട് ഒരുമനയൂരിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിനു പുറകിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.

murali

ഗുരുവായൂരില്‍ രാത്രി സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍.

murali

പ്രതി കുറ്റക്കാരൻ.

murali
error: Content is protected !!