ചിറ്റിലപ്പിള്ളി : കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണ് ചിറ്റിലപ്പിള്ളി സ്വദേശി മരണപ്പെട്ടു. പുഴയ്ക്കൽ സദാനന്ദൻ മകൻ ദിവാകരൻ (55) (ഉണ്ണിമോൻ) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ദിവാകരനെ കിണറിൽ നിന്ന് പുറത്തെടുത്തു .
ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു . സംസ്കാരം നാളെ (05/05/2024 ഞായറാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വടൂക്കര ശ്മശാനത്തിൽ വച്ച് നടത്തപ്പെടും. ഭാര്യ: പ്രീത, മകൾ : ദേവിക
