NCT
KeralaNewsThrissur News

ശ്രീരാമ പാദ സുവർണ്ണ മുദ്രാ പുരസ്കാരം കൊമ്പ് വിദ്വാൻ കുമ്മത്ത് രാമൻകുട്ടി നായർക്ക്.

തൃപ്രയാർ : ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ഈ വർഷത്തെ ശ്രീരാമ പാദ സുവർണ്ണ മുദ്രാ പുരസ്കാരം കൊമ്പ് വിദ്വാൻ കുമ്മത്ത് രാമൻകുട്ടി നായർക്ക് സമർപ്പിക്കും. വ്യാഴാഴ്ച (11/12/2025) തൃപ്രയാർ ഏകാദശി കലാസാംസ്കാരിക വേദിയിൽ വൈകീട്ട് 5 ന് ചടങ്ങ്, ഫിലിം ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് പ്രൊഫ കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ അവാർഡ് സമ്മാനിക്കും.

ഏകാദശിയുടെ ഭാഗമായി വാദ്യകലാ ആസ്വാദക സമിതിയുടെ നേതൃത്വത്തിൽ 30 ദിവസം നീണ്ടു നില്ക്കുന്ന വാദ്യോപാസന കിഴക്കേ നടയിൽ നടന്നു വരുന്നു. സിംഗിൽ തായസക, ഡബിൾ തായസക, ഇടക്ക തായസക എത്തിവയാണ് വാദ്യോപാസനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ചെയർമാർ കെ.എം മോഹന മാരാർ, കൺവീനർ വിനോദ് നടുവത്തേരി, പി.മാധവമേനോൻ, സി പ്രേംകുമാർ എന്നിവർ അറിയിച്ചു.

Related posts

ഡോ. സി വി ആനന്ദബോസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

murali

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

murali

ഇരിങ്ങാലക്കുടയിൽ നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 14 ലിറ്റർ വിദേശമദ്യം പിടികൂടി.

murali
error: Content is protected !!