NCT
KeralaNewsThrissur News

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ.

കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ എഴാം ക്ലാസ്സ് വിദ്യാർഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽകടവ് സ്വദേശി പാറെക്കാട്ടിൽ ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.

തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെ ആനാപ്പുഴ ഉണ്ടേക്കടവ് വീരഭദ്ര ക്ഷേത്രത്തിന് സമീപത്ത് ആണ് കുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

Related posts

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

murali

കെജരിവാളിന്റെ അറസ്റ്റ്; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

murali

തൃപ്രയാർ മേഖല വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റി കരയോഗത്തിൻ്റെ 11 ആം വാർഷികാ സമ്മേളനം നടന്നു.

murali
error: Content is protected !!