June 23, 2024
NCT
KeralaNewsThrissur News

ക​ന​ത്ത മ​ഴ​യി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ ദേ​ശീ​യ​പാ​തയിൽ വെള്ളക്കെട്ട്.

ഏ​ങ്ങ​ണ്ടി​യൂ​ർ  : ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ അ​ഞ്ചാം​ക​ല്ല് സെ​ന്റ​ർ മു​ങ്ങി. അ​ടി​പ്പാ​ത പ​രി​സ​ര​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി യാ​ത്ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​പ്പാ​ത പ​രി​സ​ര​ത്ത് റോ​ഡി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്ത് രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​യി​ലാ​ണ് വെ​ള്ളം കെ​ട്ടി​നി​ന്ന് പു​ഴ​ക്ക് സ​മാ​ന​മാ​യ അ​വ​സ്ഥ രൂ​പ​പ്പെ​ട്ട​ത്.

അ​പ​ക​ടം അ​റി​യാ​ത്ത ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഈ ​കു​ഴി​യി​ൽ വീ​ഴാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. സ്ഥ​ല​ത്ത് വ്യ​ക്ത​മാ​യ അ​പ​ക​ട സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന അ​ട​യാ​ള​ങ്ങ​ൾ സ്ഥാ​പി​ച്ചോ സ്ഥ​ലം മ​റ​ച്ചു​കെ​ട്ടി​യോ അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ഡി.​സി.​സി അം​ഗ​വു​മാ​യ ഇ​ർ​ഷാ​ദ് കെ. ​ചേ​റ്റു​വ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.

murali
error: Content is protected !!