June 23, 2024
NCT
KeralaNewsThrissur News

വജ്ര ജൂബിലിയുടെ ഭാഗമായി മണപ്പുറം ഫിനാൻസ് 75 ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ നൽകി.

നെടുമ്പാശ്ശേരി : രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഭിന്നശേഷക്കാർക്കുള്ള സ്കൂട്ടർ വിതരണം നടന്നു. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു.

നിർധനരായ വ്യക്തികളുടെ ജീവിതത്തിനു പുതിയ ദിശ നൽകുന്ന മണപ്പുറം ഫിനാൻസിന്റെ ഈ ഉദ്യമം ഏറെ അഭിന്ദനാർഹമാണെന്നു മന്ത്രി പറഞ്ഞു. “വി പി നന്ദകുമാറിന്റെ നേതൃത്വ മികവിൽ മണപ്പുറം ഫിനാൻസിന്റെ സിഎസ്ആർ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ സമൂഹത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

വ്യവസായത്തെ വൈവിധ്യമാർന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോഴും സമൂഹത്തിൽ സഹായം ആവശ്യമുള്ളവരെക്കൂടി ചേർത്തുപിടിക്കുന്നതിന് കേരളത്തിലെ മന്ത്രി എന്ന നിലയിൽ മണപ്പുറത്തോടുള്ള നന്ദി അറിയിക്കുന്നു.”- അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സഹയാത്രക്ക് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി നടന്ന ‘വിങ്‌സ് ഓൺ വീൽസ്’ പരിപാടിയിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാറാണ് സ്കൂട്ടറുകൾ വിതരണം ചെയ്തത്.

കോർപ്പറേറ്റ് സ്ഥാപനങ്ങൾ സിഎസ്ആർ പ്രവർത്തനങ്ങൾ നിർബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നതിനും വർഷങ്ങൾക്കു മുൻപേ മണപ്പുറം ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു. മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തുടനീളം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.”- നന്ദകുമാർ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിർദ്ധനർക്കായി അഞ്ഞൂറോളം വീടുകൾ പ്രത്യക്ഷമായും വിവിധ സംഘടനകൾ വഴിയും മണപ്പുറം ഫൗണ്ടേഷൻ പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം എൽ എമാരായ റോജി എം ജോൺ, ഇ ടി ടൈസൺ മാസ്റ്റർ, പി പി ചിത്തരഞ്ജൻ, സനീഷ് കുമാർ ജോസഫ്, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, മണപ്പുറം ജ്വല്ലേഴ്സ് എം ഡി സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ, വിദ്യഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ജെ ജോൺ എന്നിവർ പ്രസംഗിച്ചു.

Related posts

ക്ഷേമ പെന്‍ഷന്‍ കുടിശിക; ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി.

murali

ദേശീയപാത നിർമാണ സ്ഥലത്തുനിന്ന്‌ ഇരുമ്പുസാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ.

murali

കടലിൽ ചാടിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.

murali
error: Content is protected !!