NCT
KeralaNewsThrissur News

പട്ടിക്കൂടിനടിയിൽ ഒളിപ്പിച്ച 32 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ വടക്കാഞ്ചേരി എക്സൈസിന്റെ പിടിയിൽ.

തൃശ്ശൂർ : ദേശമംഗലത്ത് പട്ടിക്കൂടിനു അടിയിൽ ഒളിപ്പിച്ചുവെച്ച 32 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ 62 കാരൻ വടക്കാഞ്ചേരി എക്സൈസിന്റെ പിടിയിലായി. ദേശമംഗലം പല്ലൂർ കോളനി സ്വദേശി കൃഷ്ണൻകുട്ടിയുടെ വീട്ടിലെ പട്ടിക്കൂടിൻ്റെ അടിയിൽ രഹസ്യമായി സൂക്ഷിച്ച വിദേശമദ്യമാണ് പിടികൂടിയത്. 50 ഓളം മദ്യകുപ്പികളാണ് എക്സൈസ് സംഘം പിടി കൂടിയത്.

ഒന്നാം ഡ്രൈ ഡേയിലും, വോട്ടെണ്ണൽ ദിനമായ ജൂൺ 4 നും വിൽപ്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത് .തൊണ്ടിമുതലായ 600 രൂപയും 32 ലിറ്റർ മദ്യവും സഹിതം പ്രതിയെ വടക്കാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിൽ എത്തിച്ചശേഷം കോടതിയിൽ ഹാജരാക്കി.

വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി. മിഥിൻലാലിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻമാരായ സി.എസുരേഷ്, പ്രശാന്ത് പ്രശോഭ്, അബൂബക്കർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Related posts

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത.

murali

കരായമുട്ടം സ്വദേശിനി അബുദാബിയിൽ നിര്യാതയായി.

murali

അന്തിക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ കോണിയിൽ നിന്നു വീണ് വയോധികൻ മരിച്ചു.

murali
error: Content is protected !!