NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെൻ്റീമീറ്റർ നീളമുള്ള കല്ല് ഡോക്ടർമാർ നീക്കം ചെയ്തു.

കൊടുങ്ങല്ലൂർ : യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെൻ്റീമീറ്റർ നീളമുള്ള കല്ല് ഡോക്ടർമാർ നീക്കം ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ.അസീനയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. വായിൽ വേദനയും പഴുപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് 46 വയസുകാരൻ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കണ്ടെത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം സമയം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നാല് സെൻ്റീമീറ്റർ നീളവും, രണ്ട് സെൻ്റീമീറ്റർ വീതിയുമുള്ള കല്ല് നീക്കം ചെയ്തത്. ഡോക്ടർമാരായ കെ.ജെ. ജീന, ദിവ്യ ഗോപിനാഥൻ, അനസ്തേഷ്യ ഡോക്ടർമാരായ വി.എ. ശ്യാംകുമാർ, ഡോ. റഷീദ്, സീനിയർ നഴ്സിംഗ് ഓഫീസർ വി. ദീപ, നഴ്സിംഗ് ഓഫീസർ സോണിയ മേരി, എം.എ. അഞ്ജുമോൾ, പ്രീത ജോൺ എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിൻ്റെ മറവിൽ തട്ടിപ്പിന് ശ്രമം.

murali

വെബ്കാസ്റ്റിങ്; തൃശൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു. നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം.

murali

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍.

murali
error: Content is protected !!