June 23, 2024
NCT
KeralaNewsThrissur News

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.

തൃശൂർ ഡിസിസി സെക്രട്ടറിയും കെ മുരളീധരൻ അനുയായിയുമായ സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഡിസിസി ഓഫീസ് സംഘർഷത്തിൽ തന്നെ ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ ആക്രമമുണ്ടായത്.

രാത്രിയിൽ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനൽ ചില്ലകളും ചെടിച്ചട്ടികളും തകർത്തു. സംഭവസമയത്ത് സജീവന്റെ അമ്മയും മരുമകളും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചക്കും രണ്ട് പേർ വന്നിരുന്നതായി സജീവന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃശൂരിലെ കോൺഗ്രസിൽ ആഭ്യന്തരപ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ സജീവൻ കുരിയച്ചിറയെ മർദിച്ചുവെന്ന പരാതിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസെടുത്തിരുന്നു.

Related posts

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു.

murali

മൂന്നുപീടിക അടിപ്പാത നിർമാണം; നാട്ടുകാർക്ക് ആശങ്ക.

murali

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali
error: Content is protected !!