NCT
KeralaNewsThrissur News

രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.

എരുമപ്പെട്ടി : രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. തലക്കോട്ടുകര സ്വദേശി 30 വയസുള്ള റിയാസിനെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി സാജൻ ആണ് ഓടി രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി തലക്കോട്ടുകരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തുവെച്ച് ഇൻസ്പെക്ടർ ലൈജുമോൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിയാസിനെ പിടികൂടിയത്. മേഖലയിൽ കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടികൂടൽ.

Related posts

കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

murali

ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടായി: ബിനോയ് വിശ്വം.

murali

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു; ഒഴിവായത് വൻദുരന്തം.

murali
error: Content is protected !!