ചെറുതുരുത്തി : വാഹന പരിശോധനയിൽ എം ഡി എം എ യുമായി നാലുപേർ ചെറുതുരുത്തി പോലീസിൻെറ പിടിയിൽ. ചെറുതുരുത്തി പോലീസ് ഷൊർണ്ണൂർ പഞ്ചകർമ്മ ഹോസ്പിറ്റലിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ്
എം ഡി എം എ യുമായി ചെറുതുരുത്തി അത്തിക്കപറമ്പ് യത്തീം ഖാനയ്ക്ക് സമീപമുള്ള ആലിക്കൽ വീട്ടിൽ മുഹമ്മദ് അലി (25), നെടുംപുര പന്നിയടി സ്വദേശിയായ കൊടുവിലകത്ത് വീട്ടിൽ ഷമീർ (27), ചെറുതുരുത്തി പുതുശ്ശേരി സ്വദേശികളായ ഊരത്ത് പടിക്കൽ സിബിൻ (28) ചേറ്റുപുഴ മനക്കൊടി സ്വദേശിയായ ചിറയത്ത് അത്താണിക്ക. ജിത്ത് (27) എന്നിവർ പിടിയിലായത്.
വാഹന പരിശോധനയ്ക്കിടയിൽ വാഹനം നിറുത്തുന്നതിനായി കൈ കാണിച്ചപ്പോൾ ഡ്രൈവർ ഡോർ തുറന്ന് പെട്ടന്ന് ഇറങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവറെ തടഞ്ഞുനിറുത്തി പരിശോധിച്ചതിലാണ് ഏകദേശം 69.515 ഗ്രാം തൂക്കം വരുന്ന എം ഡി എം എ കണ്ടെത്തിയത്.
