തൃശൂര്‍ : വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശികളായ രവി ( 50 ) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് കാട്ടുപന്നിക്കുവെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
