NCT
KeralaNewsThrissur News

ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് വൈസ് ചെയർമാൻ അറസ്റ്റിൽ.

ഗുരുവായൂർ : ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് വൈസ് ചെയർമാൻ അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് വൈസ് ചെയർമാൻ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രാകേഷ് മനു (36) വിനെ ഗുരുവായുർ ഇൻസ്‌പെക്ടർ എസ് എച്ച് ഓ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

പ്രതി ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കുന്ന പ്രൊജക്റ്റ് ആരംഭിക്കുകയും, നിക്ഷേപരിൽ നിന്നും പണം വാങ്ങിയതിന് ശേഷം വില്ല നിർമ്മാണം പൂർത്തിയാക്കതെ ചതിച്ചതിനെ തുടർന്ന് 2012 -2018 വർഷങ്ങളിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ 100 ലധികം കേസുകൾ രാകേഷ് മനു പ്രതിയായി രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിചിരുന്നു.

വിചാരണക്ക് കോടതിയിൽ ഹാജരാകാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടി കൂടുന്നതിനായി കോടതി വാറന്റ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർ R.ഇളങ്കോ IPS ന്റെ നിർദേശനുസരണം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ K M ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്.

പ്രതിയെ പിടികൂടിയ സംഘത്തിൽ SHO യെ കൂടാതെ സബ് ഇൻസ്‌പെക്ടർമാരായ ഷാക്കിർ അഹമ്മദ് S.A, നന്ദൻ K M, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് ,കൃഷ്ണപ്രസാദ്‌ K ,സുമേഷ് V P ,സിവിൽ പോലീസ് ഓഫീസർമാരായ റിജോയ് C V ,സന്തീഷ്കുമാർ ,ജോസ് പോൾ എന്നിവരാണുള്ളത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Related posts

അടിയേറ്റ മധ്യവയസ്ക‌ൻ മരിച്ചു.

murali

തൃപ്രയാറിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ തയ്യാറാകണം – കോൺഗ്രസ്‌

murali

നാട്ടികയിൽ രാഷ്ട്രീയ ട്വിസ്റ്റ്; സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം.

murali
error: Content is protected !!