NCT
KeralaNewsThrissur News

തൃശൂരിൽ 74 സ്വർണാഭരണ നിർമ്മാണകേന്ദ്രങ്ങളിൽ ജി.എസ്.ടി റെയ്ഡ്. 104 കിലോ കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തി.

തൃശൂരിൽ 74 സ്വർണാഭരണ നിർമ്മാണകേന്ദ്രങ്ങളിൽ ജി.എസ്.ടി റെയ്ഡ്. 104 കിലോ കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സ്വർണാഭരണ നിര്‍മ്മാണകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.

ഏകദേശം 700 ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് 74 കേന്ദ്രങ്ങളിലായി പരിശോധന നടക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. 104 കിലോ കണക്കിൽപ്പെടാത്ത സ്വർണത്തിന് പുറമെ 5 വർഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 104 കിലോ എന്നത് വരുംമണിക്കൂറുകളിൽ ഉയരാൻ സാധ്യതയുണ്ട്. റെയ്ഡ് പുരോഗമിക്കുകയാണ്.

രണ്ട് സ്ഥാപനങ്ങളിൽ നിന്ന് മാത്രം അനധികൃതമായി സൂക്ഷിച്ച 18 കിലോ സ്വർണം പിടിച്ചെടുത്തു. ജിഎസ് ടി സ്പെഷ്യൽ കമ്മീഷണർ റൺ എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇത്.

Related posts

കഞ്ചാവും, ലഹരിമരുന്നുമായി രണ്ട് യുവാക്കൾ വാടാനപ്പള്ളി എക്സൈസിന്‍റെ പിടിയിൽ.

murali

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

murali

എംഎൽഎയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമ തോമസ്, കടമ മാത്രമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

murali
error: Content is protected !!