NCT
KeralaNewsThrissur News

കഴിമ്പ്രം വിജയൻ പുരസ്കാരം തൃശ്ശൂർ എൽസിക്ക്.

തൃപ്രയാർ : നാടകകൃത്തും സംവിധായകനും നടനുമായിരുന്ന കഴിമ്പ്രം വിജയന്റെ സ്മരണയ്ക്കായി സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാരം (പതിനായിരം രൂപ) നടി തൃശ്ശൂർ എൽസിക്ക്. അര നൂറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് പ്രവർത്തിച്ചത് പരിഗണിച്ചാണ് തൃശ്ശൂർ എൽസിക്ക് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഈ മാസം (നവംബർ) 17-ന് 2.30-ന് വലപ്പാട് ഏങ്ങൂർ ക്ഷേത്രം ഹാളിൽ നടക്കുന്ന കഴിമ്പ്രം വിജയൻ അനുസ്മരണ സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് സ്മാരക സമിതി ചെയർമാൻ ആർ.ഐ. സക്കറിയ, വർക്കിങ് ചെയർമാൻ കെ.ആർ. കിഷോർ, പുരസ്കാരനിർണയ സമിതിയംഗം കെ.വി. ഗണേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി അറസ്റ്റിൽ.

murali

അരുണാട്ടുകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

murali

കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

murali
error: Content is protected !!