NCT
KeralaNewsThrissur News

അമിത അളവിൽ ഗുളിക കഴിച്ച് വിദ്യാർഥിനി മരിച്ചു.

ഇരിങ്ങാലക്കുട : പെരിഞ്ചേരി കളത്തിങ്കൽ ബിജുവിൻ്റെയും ജിനിയുടെയും മകൾ ആഗ്നൽ(18)ആണ് മരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പരീക്ഷ ഭയം മൂലം ആത്മഹത്യ ചെയ്യാനാണ് ഗുളിക കഴിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ഗുളിക കഴിച്ചതെന്ന് സംശയിക്കുന്നു. ബസ് യാത്രക്കിടെ മാപ്രാണം ഭാഗത്ത് എത്തിയപ്പോൾ അവശയായ ആഗ്നലിനെ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും, ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ആക്കി. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് എറണാകുളത്തെ സകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബുധനാഴ്ച മരിച്ചു. സഹോദരൻ: ഇമ്മാനുവൽ.

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number:
1056, ☎️ : 0471-2552056.

Related posts

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും.

murali

കനോലി ക്രൂയിസ് ഓപ്പൺ വാട്ടർ സ്പ്രിന്റ് ട്രായാത് ലോൺ : ജെ. കെ. ഫ്രാൻസിസും,ജിനോ വർക്കി, മുരുഗൻ രഞ്ജിത്തും ജേതാക്കൾ.

murali

തന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നു; മാധ്യമങ്ങളിൽ നിന്ന് അകലുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.

murali
error: Content is protected !!