തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികൾ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. നടി അപർണ ബാലമുരളി മുഖ്യാതിഥിയായി.
തുടർന്ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, ഏഴിന് മധു ശക്തിധര പണിക്കരുടെ ഭക്തിഗാനമേള, തളിക്കുളം പൂർവരംഗയുടെ നൃത്താഞ്ജലി എന്നിവ അരങ്ങേറി.
