തൃശൂർ : തിരുവില്വാമലയിൽ ഓട്ടോ മറിഞ്ഞ് 4-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പുനർജനി ക്രൈസ്റ്റ് ന്യു ലൈഫ് സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.
കൊണ്ടാഴി പാറമേൽപ്പടി അരിമ്പൻ കുണ്ടിൽ നന്ദകുമാറിൻ്റെ മകൾ 9 വയസുള്ള നേഹ നന്ദനാണ് മരണപ്പെട്ടത്. സ്കൂൾ വിട്ടതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
