NCT
KeralaNewsThrissur News

വാടാനപ്പള്ളി ദേശീയ പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

വാടാനപ്പള്ളി : ദേശീയ പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മലപ്പുറം കുളത്തൂർ സ്വദേശി ആഷിക് (25 )നാണ് പരിക്കേറ്റത്. വാടാനപ്പള്ളി മരണവളവിൽ ഇന്ന് പുലർച്ചെ നാലര യോടെ ഹൈവേനിർമ്മാണത്തിനായി മണൽ കൊണ്ടുപോകുന്ന ടോറസ് ലോറി റോഡിൽ നിന്നും പറമ്പിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിൻറെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ഡ്രൈവറെ വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ പരിക്ക് ഗരുതരമല്ല.

Related posts

വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞ കേസിലെ പ്രതി പിടിയിൽ.

murali

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.

murali

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം: സന്ദർശകർക്ക് വിലക്ക്.

murali
error: Content is protected !!