പഴുവിൽ : രണ്ട് ദിവസത്തെ ശക്തമായ മഴയിൽ പഴുവിൽ സെൻ്ററിലെ സെൻ്റ് ആൻ്റണീസ് കപ്പേളയോടു ചേർന്നുള്ള പുത്തൻതോട് KLDC ബണ്ട് തകർന്നത് അറിഞ്ഞതിനെ തുടർന്ന് നാട്ടിക എം എൽ എ സി സി മുകുന്ദനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ദുരന്ത നിവാരണ വകുപ്പിൽ നിന്നും ഇടിഞ്ഞ ബണ്ട് നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് , ഗ്രാമപഞ്ചായത്ത് അംഗം എ എൻ ജോഷി , കെ.എൽ.ഡി.സി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അഖിൽ , ഫാദർ വിൻസെൻ്റ് ചെറുവത്തൂർ , സിപിഐ കുറുമ്പിലാവ് ലോക്കൽ സെക്രട്ടറി എബി ജയ പ്രകാശ് തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
