NCT
KeralaNewsThrissur News

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍.

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നും പിടിയില്‍. അങ്കമാലി സ്വദേശി ഐസക് ബെന്നി (22) യാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്.

പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിനായി ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു.

ലോക്കപ്പ് പൂട്ടാന്‍ മറന്നുപോയതോടെ ലോക്കപ്പിന് അകത്ത് നിന്നും കൈയിട്ട് പ്രതി തുറന്ന് ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് നീക്കം.

Related posts

തൃശൂരിൽ ഫുട്ബോൾ കളിക്കിടെ ബോൾ ദേഹത്ത് അടിച്ച് വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വാഹന പരിശോധന നടത്തി.

murali

കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രം

murali
error: Content is protected !!