NCT
KeralaNewsThrissur News

കൊടകരയിൽ വീടുകയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു.

തൃശൂർ : കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്.

അഭിഷേകും മറ്റ് രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേറ്റു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം നടന്നത്.

വിവേകിനെ നാല് കൊല്ലം മുൻപ് ക്രിസ്മസ് രാത്രി സുജിത്ത് കുത്തിയിരുന്നു. അതിന്റെ പ്രതികാരമായാണ് ഇന്നലെ സുജിത്തിന്റെ വീട്ടിൽ സംഘം എത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related posts

തൃശ്ശൂർ സ്വർണക്കവർച്ച: 5 പേർ പിടിയിൽ.

murali

കാഞ്ഞാണി സെന്ററിൽ വീണ്ടും അപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം നടന്നു.

murali
error: Content is protected !!