NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസുകാരി ലോറി കയറി മരിച്ചു.

വാടാനപ്പള്ളി : സെന്ററിന് വടക്ക് മരണ വളവിൽ സ്കൂട്ടർ കാറിലിടിച്ചതോടെ റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസുകാരി ലോറി കയറി മരിച്ചു. തളിക്കുളം തൃവേണി കണ്ണൻകേരൻ മണികണ്ഠന്റെ മകൾ ജാൻവി (2) യാണ് മരിച്ചത്.

ഗണേശമംഗലത്തുള്ള സഹോദരൻ്റെ വീട്ടിലേക്ക് രാത്രി പോകുമ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറിന്റെ പിറകിൽ ഇടിച്ചതോടെയാണ് ജാൻവി റോഡിലേക്ക് തെറിച്ചു വീണത്. ഈ നേരം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു.

ബുധനാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ എം.ഐ. ആശുപത്രിയിലെത്തിച്ചു. സംസ്കാരം പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് നടക്കും.

Related posts

പൈപ്പിലെ ചോർച്ചയടച്ചു, കുടിവെളളം ഇന്നെത്തുമെന്ന് അധികൃതർ.

murali

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും – മുഖ്യമന്ത്രി പിണറായി വിജയന്‍.

murali

തീരദേശ മേഖലയിലെ വെളളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കും എം.എൽ.എ.

murali
error: Content is protected !!