NCT
KeralaNewsThrissur News

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവിശ്യപ്പെട്ട് യൂ.ഡി.എഫ് അംഗങ്ങൾ ഇറങ്ങി പോയി.

തൃപ്രായർ : നാട്ടിക ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട സിപിഎം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി വെച്ചു ഒഴിയണമെന്ന് ആവിശ്യപ്പെട്ട് യൂ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി.

പതിനാല് അംഗ ഭരണസമിതിയിൽ അഞ്ച് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫ് പഞ്ചായത്ത്‌ ഭരണം തുടരുന്നതിൽ എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളതെന്ന് യൂ.ഡി.എഫ് അംഗങ്ങൾ ചോദിച്ചു. ബിജെപി അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ സിപിഎം പഞ്ചായത്ത്‌ ഭരണസമിതി ആ പിന്തുണ ഉണ്ടെന്ന് പരസ്യമായി പറയാൻ തയ്യാറാകണം.

സിപിഎം ബിജെപി സംഖ്യമാണ് പഞ്ചായത്ത്‌ ഭരണം നടത്തുന്നതെങ്കിൽ അത് പരസ്പരം സമ്മതിക്കാനും തുറന്ന് പറയാനും സിപിഎമ്മും ബിജെപി യും തയ്യാറാകണം. യൂ.ഡി.എഫ് അംഗങ്ങൾ ആയ പി വിനു,ബിന്ദു പ്രദീപ്,റസീന ഖാലിദ്,ശ്രീദേവി മാധവൻ,സി എസ് മണികണ്ഠൻ,കെ ആർ ദാസൻ എന്നീ മെമ്പർമാരാണ് പഞ്ചായത്ത്‌ യോഗത്തിൽ നിന്നും ഇറങ്ങി പോന്നു പ്രതിഷേധിച്ചത്.

Related posts

താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

murali

മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

murali

പുഷ്പാർജ്ജിനി ടീച്ചർ നിര്യാതയായി.

murali
error: Content is protected !!