NCT
KeralaNewsThrissur News

കുന്നംകുളം ആർത്താറ്റ് വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സംഭ​വ​ത്തി​ൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.

കുന്നംകുളം : ആർത്താറ്റ് വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സംഭ​വ​ത്തി​ൽ അറസ്റ്റിലായ മുതുവറ സ്വദേശി കണ്ണനെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്ന് വൈകിട്ട് നാലരയോടെ തെളിവെടുപ്പിനായി സംഭവം നടന്ന ആർത്താറ്റ് വീട്ടിലെത്തിച്ചു. നിർവികാരനായാണ് ഇയാൾ പെരുമാറിയത്. ഇയാൾ കൊലപാതകം നടത്താൻ ഉപയോഗിച്ച വെട്ടുകത്തി ചീരംകുളം പാടത്ത് ഉപേക്ഷിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് വീണ്ടെടുക്കാൻ ഉണ്ട്.

സിന്ധുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെയാണ് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉണ്ടായത്. കൊ​ല​പാ​ത​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​തെ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ സ​ഹോ​ദ​രീ​ ഭ​ർ​ത്താ​വ് ക​ണ്ണ​ൻ സ​മ്മ​തി​ച്ചു.

കൊ​ല ന​ട​ത്താ​നു​ള്ള വലി​യ വെ​ട്ടു​ക​ത്തി തൃ​ശൂ​രി​ൽ​നി​ന്നാ​ണു വാ​ങ്ങി​യ​തെ​ന്നും ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​യാ​ളെ​യും വെ​ട്ടു​മാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞെ​ന്നാ​ണു വി​വ​രം. സ്വർണ്ണം അപഹരിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായ കൊലപാതക പ്ലാനുമായി ഇയാൾ ഇവരുടെ വീട്ടിലെത്തിയ സമയത്ത് മണികണ്ഠൻ ഉണ്ടായിരുന്നില്ല. മണികണ്ഠൻ ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് കൂടി വെട്ടേൽക്കുമായിരുന്നു.. രണ്ടു കൊലപാതകം അവിടെ നടക്കുമായിരുന്നുവത്രേ.

ബ​ന്ധു​വാ​യ​തി​നാ​ൽ ഇ​യാ​ൾ ക​യ​റി​വ​രു​ന്ന​തു​ക​ണ്ടു സി​ന്ധു​വി​നു സം​ശ​യം തോ​ന്നി​യി​ല്ല. വീ​ട്ടി​ലേ​ക്കു ക​യ​റി സം​സാ​രം തു​ട​ങ്ങും​മു​ന്പേ ഇ​യാ​ൾ ആ​ഞ്ഞു​വെ​ട്ടി. വെ​ട്ടേ​റ്റ ഇ​വ​ർ അ​ടു​ക്ക​ള​യി​ൽ​ ചെ​ന്നു വീ​ണു. അ​വി​ടെ​വ​ച്ചും ക​ഴു​ത്തി​ൽ തു​രു​തു​രാ വെ​ട്ടി. സി​ന്ധു ഉ​ട​ന​ടി മ​രി​ച്ചു. പി​ന്നാ​ലെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

നാ​ട്ടി​ൽ വി​സ ഇ​ട​പാ​ടു​ക​ളു​മാ​യി ന​ട​ന്ന ഇ​യാ​ൾ​ക്ക് അ​ടു​ത്തി​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി. സി​ന്ധു ഇ​ട​യ്ക്കി​ടെ ഇവരുടെ തറവാടായ മു​തു​വ​റ​യി​ലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അവിടെ ഇവരുടെ പ്രായമായ അമ്മ ഉണ്ടായിരുന്നു. കഴുത്തിൽ ആറു പവനോളം വരുന്ന വലിയ മാലയും കയ്യിലെ സ്വർണ്ണ വളകളും അന്നുതന്നെ ഇയാൾ ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാൻ. തുടർന്നാണ് കവർച്ച പ്ലാൻ ചെയ്തിട്ടുള്ളത്..

നാട്ടുകാരുമായി ഏറെ സൗഹൃദം ബന്ധം പുലർത്തുന്ന ആളാണ് സിന്ധു.. അതുകൊണ്ടുതന്നെ അവരുടെ ഇത്തരമൊരു വിയോഗം ആർത്താറ്റ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടിലെത്തിക്കും.നാളെ രാവിലെ 9:30 നാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. ഹൈദരാബാദിലുള്ള മകൻ ആദർശ് ഇന്ന് പുലർച്ചെ എത്തി.

Related posts

ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.

murali

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് പിടികൂടി.

murali

സഫ്‌വാൻ ഷാജിക്ക് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

murali
error: Content is protected !!