പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി എന്റെ വീട്ടിലും കണിവെള്ളരി എന്നതിന് തുടക്കമായി വിഷുവിന് വാർഡിലെ എല്ലാ വീടുകളിലും ജൈവകണിവെള്ളരി ഉണ്ടാക്കുന്നതിനായി വിത്ത് വിതരണം ആരംഭിച്ചു.
വിതരണോദ്ഘാടനം തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ആശ വർക്കർ സുശീല രാജൻ, അംഗൻവാടി ടീച്ചർമാരായ സതി രംഗൻ, അഞ്ചു. കെ.ബി, എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, രേണുക റിജു, അന്ന റോസ് എന്നിവർ പ്രസംഗിച്ചു.
