NCT
KeralaNewsThrissur News

ചേറ്റുവ പാലത്തിലെ വൈദ്യുതി വിളക്കുകളുടെ പ്രകാശം നിലച്ചു തിരിഞ്ഞ് നോക്കാതെ അതികൃതർ.

ചേറ്റുവ പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാതെ ആയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അതികൃതർ. ചേറ്റുവ പാലത്തിലൂടെ കടന്ന് പോകുന്ന വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

കൂടാതെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും പരാതി നൽകി തുടർന്ന് കലക്ടർ ദേശീയ പാത നിർമ്മാണ കമ്പനിക്ക് പാലത്തിലെ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി പ്രകാശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പാലത്തിലെ വഴിവിളക്കുകൾ പ്രകാശിച്ചു. പക്ഷേ കുറച്ച് ദിവസങ്ങൾ മാത്രമാണ് പാലത്തിൽ ലൈറ്റുകൾ പ്രകാശിച്ചത്, ശേഷം പാലത്തിലെ വൈദ്യുതി വിളക്കുകളും തൂണുകളും ചേറ്റുവ പാലത്തിൽനിന്ന് അപ്രത്യക്ഷമായി,നിലവിൽ പാലത്തിൽ വൈദ്യുതിതൂണുകളുമില്ല വെളിച്ചവുമില്ല.

രാത്രി സമയങ്ങളിൽ പാലത്തിൽ കൂരാകൂരിരുട്ടാണ്, ഇരുട്ടിന്റെ മറവിൽ മാലിന്യം വലിയചാക്കുകളിലാക്കി പാലത്തിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിയുന്നതും പതിവായി,ഇത് മൂലം മത്സ്യബന്ധന ത്തോഴിലാളകളും ദുരിതത്തിലായി,വലിയ കണ്ടൈനർ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ രാത്രിസമയങ്ങളിൽ കടന്ന് പോകുന്നത്,കാൽനടയാത്രക്കാർക്കും പാലത്തിലെ ഇരുട്ട് വൻ ഭീഷണിയാണ്.

ചേറ്റുവ പാലത്തിൽ പലഭാഗങ്ങളിലും കുഴികളും,  പുതിയ പാലത്തിന്റെ നിമ്മാണത്തിന് ഉപയോഗിച്ച് ബാക്കിവന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും പാലത്തിൽ കൂടി കിടക്കുന്നത് മൂലം വാഹനയാത്രക്കാർക്ക് ഏറെ ഭീഷണിഉയർത്തുന്നുണ്ട്, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പാലത്തിലെ കുഴിയിൽ വീണ് അപകടം ഉണ്ടാവുന്നത് പതിവ്കാഴ്ചയാണ്.

പലതവണ പാലത്തിലെ അപകടങ്ങൾ ദേശീയ പാത നിർമ്മാണ കമ്പനി അതികൃതർ നേരിൽ കണ്ടിട്ടും വേണ്ട നടപടി സ്വീകരിക്കാനോ വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയോ ഉണ്ടായില്ല,  ചേറ്റുവ പാലത്തിനോട് തികഞ്ഞ അവഗണനയാണ് അതികാരികൾ കാണിക്കുന്നത്, പാലത്തിലെ അപാകതകൾ പരിഹരിക്കാതെ വന്നാൽ ഇനി കോടതിയെ സമീപിക്കുമെന്ന് ലെത്തീഫ് കെട്ടുമ്മൽ മുന്നറീപ്പ് നൽകി

Related posts

മിൽമയിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,15,050 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

murali

കയ്‌പമംഗലം ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസ്, പ്രതിയെ 22 വർഷത്തിന് ശേഷം അറസ്‌റ്റ് ചെയ്തു.

murali

വയോധികയായ അമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മകൻ അറസ്റ്റിൽ.

murali
error: Content is protected !!