കൊരട്ടി : സർക്കാർ സ്ഥാപനമായ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 315,050/- (മൂന്ന് ലക്ഷച്ചി പതിനഞ്ചായിരത്തി അമ്പത്) രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വെള്ളിക്കുളങ്ങര പുത്തൻകുളങ്ങര സ്വദേശി ഹാഷിം 40 വയസ് എന്നയാളെയാണ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു.ഒ.ജി, സി.പി.ഒ. മാരായ സജീഷ്, ടോമി, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
