എടമുട്ടം കിഴക്ക് മേപ്പറം ഭാഗത്ത് വെച്ച് ബൈക്കിൽ നിന്നും തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അന്തിക്കാട് പുത്തൻപീടിക വാളമുക്ക്
സ്വദേശി പള്ളത്തി മണികണ്ഠൻ്റെ മകൻ വിനീത് (30) ആണ് മരിച്ചത്.
ഡിസംബർ 25നായിരുന്നു അപകടമുണ്ടായത്. ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട വിനീത് ഇന്നലെ രാത്രിയാണ് മരിച്ചത്
