പാവറട്ടി : കഞ്ചാവു കടത്തുന്ന സംഘത്തിലെ രണ്ട് പേരെ പാവറട്ടി പോലീസ് പിടികൂടി. പെരിങ്ങോട്ടുകര കണ്ണാറ വീട്ടിൽ ലിഷൻ, പെരുവല്ലൂര് പുത്തൻ വീട്ടിൽ ആൻ്റോ എന്നിവരാണ് പിടിയിലായത്.
പെരുവല്ലൂർ വാനശാലയ്ക്ക് സമീപം കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും, കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.
പാവറട്ടി എസ്എച്ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐ വിനോദ്, സിപിഒ പ്രവീൺ, കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത് . ലഹരി ഉപയോഗിക്കുന്ന ആളുകളെയും, വില്പന നടത്തുന്നവരെയും പിടികൂടുന്നതിനായി പാവറട്ടി പോലീസ് മഫ്തിയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
