ചെന്ത്രാപ്പിന്നിയിൽ വിളക്കിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെന്ത്രാപ്പിന്നി കോലാന്ത്ര രാമദേവൻ്റെ ഭാര്യ ഗൗരി (76) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടിൽ സന്ധ്യാദീപം തെളിയുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്
