NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ബബിൾ ടീ എന്ന ഷോപ്പില്‍ നിന്നും വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി.

ബുധനാഴ്ച്ച ഉച്ചയോടെ ആനന്ദപുരം സ്വദേശിയായ തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമൂസ പാഴ്‌സല്‍ വാങ്ങിയത്. വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും പല്ലിയെ ലഭിയ്ക്കുന്നത്. രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കുകയും ചെയ്തു.

സമൂസയില്‍ നിന്നും പല്ലിയെ കണ്ടെത്തിയ സംഭവം ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രം മറ്റ് നടപടികള്‍ ഉണ്ടാവുകയുള്ളു എന്നും ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

പോലീസുകാർക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവ്.

murali

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഇരുചക്രവാഹനങ്ങളുടെ സീറ്റ് തുറന്ന് പണവും മൊബൈലും മോഷണം നടത്തുന്നയാൾ പിടിയിൽ.

murali

കത്രീന അന്തരിച്ചു.

murali
error: Content is protected !!