മാള : പോക്സോ കേസിൽ വൈദികനെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഫാ.റീസ് വടാശേരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ശേഷം വൈദ്യപരിശോധന നടത്തി ജാമ്യത്തിൽ വിട്ടയച്ചത്. മാള പോലീസ് 2024 ഓഗസ്റ്റ് 31-ന് രജിസ്റ്റർ ചെയ്ത കേസിൽ വൈദികന് സുപ്രീംകോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ വൈദികൻ വ്യാഴാഴ്ച മാള പോലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് കോടതി നിർദേശപ്രകാരമുള്ള 25,000 രൂപയും ഫാ. റീസ് വടാശ്ശേരി സ്റ്റേഷനിൽ അടച്ചു.
