NCT
KeralaNewsThrissur News

താൽക്കാലികമായി നിർമ്മിച്ച കാട്ടൂർ മുനയം ബണ്ടിൽ നിൽപ്പ് സമരവുമായി കേരള കോൺഗ്രസ്.

ഇരിങ്ങാലക്കുട : കാട്ടൂർ മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കൾ മുനയത്തെ താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരം നടത്തി.

പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് 8 വർഷത്തിലധികമായിട്ടും ബണ്ട് നിർമ്മിക്കാതെ വർഷം തോറും താൽക്കാലിക ബണ്ട് നിർമ്മാണം മാത്രമാണ് നടക്കുന്നത്.

നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ആരോപിച്ചു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടപടികൾ പൂർത്തീകരിച്ച ഈ പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്നത്.

പദ്ധതിയുടെ പൂർത്തീകരണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്. കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കുന്നത് വരെ കേരള കോൺഗ്രസ് സമരം നടത്തുമെന്ന് നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, അശോകൻ ഷാരടി, സി ബി മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

Related posts

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

murali

തളിക്കുളത്തുള്ള ബാറിൽ വെച്ച് തുറിച്ച് നോക്കി എന്നാരോപിച്ച് നാട്ടിക സ്വദേശിയെ വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ.

murali

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം.

murali
error: Content is protected !!