മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. എറിയാട് സ്വദേശി ഇബിനുൾ മുഹമ്മദ്, ചെന്ത്രാപ്പിന്നി സ്വദേശി നിഷിക്ക് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് വലപ്പാട് പോലീസും ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽ നോട്ടത്തിൽ വലപ്പാട് എസ്എച്ച്ഒ എം.കെ.രമേശ്. എസ്ഐ സദാശിവൻ എസ്ഐ സിനി, സീനിയർ സിപിഒ പ്രബിൻ, മനോജ്, റഷീദ്, സിപിഒ സന്ദീപും ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ്, ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
