NCT
KeralaNewsThrissur News

വിദേശത്തു നിന്നും നാട്ടിലെത്തിയ പോക്സോ, ബലാത്സംഗ കേസുകളിലെ പ്രതി അറസ്റ്റിൽ.

തൃശ്ശൂർ : മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസിലെയും, വലപ്പാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെയും പ്രതിയായ തളിക്കുളം സ്വദേശിയായ സ്റ്റിജിത്തിനെ മെഡിക്കൽ കോളജ് പോലീസ് പിടികൂടി.

കേസുകളിൽ പ്രതിയായ ശേഷം കുവൈത്തിലേക്ക് കടന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വച്ച ശേഷം മെഡിക്കൽ കോളജ് പോലീസിന് കൈമാറി.

മെഡിക്കൽ കോളജ് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ഷാജുവിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്ത് ജിപ്സി മറിഞ്ഞ് വിദ്യാർഥി മരിച്ചു.

murali

തമിഴ്‌നാട്ടിലെ കോഴി കർഷകർ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ വില ഉയർന്നേക്കും.

murali

കണ്ടശ്ശാംകടവ് പാലത്തിന് സമീപം പുഴയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു.

murali
error: Content is protected !!