ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തെ വികസന സെമിനാർ നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറിൻ ജോസ് വികസന കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഹരിശ്രീ നരേന്ദ്രൻ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജീഷകള്ളിയത്ത്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് M മനോജ്, പാറളം പഞ്ചായത്ത് പ്രസിഡണ്ട് മിനിവിനയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ VG വനജകുമാരി ,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹസീന അക്ബർ ജെറി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുനിൽകുമാർ, എൻടി സജീവൻ, സെക്രട്ടറി അബ്ദുൽ ജലാൽ തുടങ്ങിയവർ ആശംസകൾ നൽകി സംസാരിച്ചു.
