NCT
KeralaNewsThrissur News

ജി എച്ച് എസ് എൽ പി എസ് പെരിങ്ങോട്ടുകര സ്കൂളിന്റെ 134 വാർഷികാഘോഷം നടത്തി.

പെരിങ്ങോട്ടുകര : ജി എച്ച് എസ് എൽ പി എസ് പെരിങ്ങോട്ടുകര സ്കൂളിന്റെ 134 വാർഷികാഘോഷം 2025 ഫെബ്രുവരി വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  സ്കൂൾ അങ്കണത്തിൽ നടന്ന വാർഷികാഘോഷം  താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു.

താന്ന്യം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സദാനന്ദൻ അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോമെന്റ് വിതരണവും ഉപജില്ല മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സീന അനിൽകുമാർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ,, ഡോ. ഉമ്മാദേവി,

ഒഎസ് എ ഭാരവാഹികളായ  പ്രദീപ്‌ കുമാർ വി കെ, ശ്രീ പീതാം ബരൻ,  ബാബു വിജയകുമാർ, പ്രകാശൻ കണ്ടകത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു. പ്രധാനഅധ്യപിക ശ്രീദേവി സ്വാഗതവും, പിടിഎ പ്രസിഡന്റ്‌ രശ്മി ഹരിദാസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

Related posts

വിസ തട്ടിപ്പ് : ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു.

murali

കയ്പ്പമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്.

murali

വിദ്യാഭ്യാസ അവാർഡ് – 2024. എം. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.

murali
error: Content is protected !!