സംസ്ഥാനത്ത് സ്വർണ വിലയിൽ പുതിയ റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഫെബ്രുവരിയിൽ മാത്രം 2520 രൂപയാണ് പവന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 64,480 രൂപയാണ്. ഗ്രാമിന് 80 രൂപ ഉയർന്ന് 8060 ആയി.
കഴിഞ്ഞ മാസം 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവൻ അടുത്ത സൈക്കോളജിക്കൽ മാർക്ക് ആയ 65,000-ത്തിൽ അതിവേഗം എത്തുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
