NCT
KeralaNewsThrissur News

യുവാവിൻ്റെ തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി.

കുന്നംകുളം : പെരുമ്പിലാവ് കെ.ആർ ബാറിൽ യുവാവിൻ്റെ തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ഹോക്കി സ്റ്റിക്ക് കണ്ടെടുത്തു.  പെരുമ്പിലാവിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെയാണ് ഇന്നലെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഷെക്കീർ തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Related posts

വാടാനപ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

murali

സെക്യൂരിറ്റി ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് അടിച്ച് ഗുരുതരപരിക്കേല്‍പിച്ച കേസ്- പ്രതിക്ക് 6 വര്‍ഷവും, 3 മാസവും കഠിനതടവും 6500 രൂപ പിഴയും ശിക്ഷ.

murali

മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടിലും, ഓഫീസിലും ഇ.ഡി. പരിശോധന.

murali
error: Content is protected !!