NCT
NewsThrissur News

ഏങ്ങണ്ടിയൂരിൽ കഞ്ചാവുമായി പാടൂർ കൈതമുക്ക് സ്വദേശിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പുളിക്കകടവിൽ കഞ്ചാവുമായി മധ്യ വയസ്കൻ അറസ്റ്റിൽ. പാടൂർ കൈതമുക്ക് മമ്മസ്രയില്ലത്ത് വീട്ടിൽ അബ്ദുൾ സലാം (52 ) നെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

മയക്കുമരുന്ന് വിപണത്തിനെതിരെ ജില്ലാ പോലീസ് മേധാവി, ബി.കൃഷ്ണ കുമാർ IPS ആവിഷ്കരിച്ച പ്രത്യേക രാത്രി കാല വാഹന പരിശോധനയിലാണ് 20-02-2025 തിയതിയിൽ രാത്രി 08.30 മണിയോടെ പുളിക്കടവ് ജംഗ്ഷനിൽ നിന്നിരുന്ന അബ്ദുൾ സലാമിനെ സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പാവറട്ടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് 3 കേസുകളും കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് ഒരു കേസുമുണ്ട്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ബിനു ബി എസ്, സിവിൽ പോലീസ് ഓഫീസർ അലി, സ്വെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ മുഴുവൻ സീറ്റും എസ്എഫ്ഐക്ക്.

murali

കേബിൾ കുടുങ്ങി ബൈക്കിൽ നിന്ന് വീണ് പരുക്ക്.

murali

ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരനായ പ്രതിയെ പിടികൂടി.

murali
error: Content is protected !!