വാടാനപ്പള്ളിയില്‍ വാഹനാപകടത്തെതുടര്‍ന്ന് റോഡരികിലെ വീട്ടില്‍ ഒതുക്കി വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കുന്നംകുളം, ചൊവ്വന്നൂര്‍ സ്വദേശിയായ കണ്ടിരിത്തിവീട്ടില്‍ ആദിത്യന്‍(19) പോര്‍ക്കളം കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടിവീട്ടില്‍ ദീപു(19)എന്നിവരെയാണ് വാടാനപ്പിള്ളി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പോലീസ് പട്രോളിങ്ങ് നടത്തുന്നതിനിടെ സംശയകരമായി ബൈക്കുമായി വരുന്ന് കണ്ട് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരമറിയുന്നുത്. തുടര്‍ന്ന് ആര്‍.സി.ബുക്കില്‍ നിന്നും ഫോണ്‍ നമ്പരെടുത്ത് ഉടമയെ വിളിച്ചപ്പോഴാണ് കഴിഞ്ഞയാഴ്ച ചൊവ്വന്നൂരില്‍ അപകടത്തില്‍ പെട്ടതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബൈക്കാണിതെന്നും പോലീസിനു മനസ്സിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
