NCT
KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ഊട്ട് തിരുനാളിന് മുന്നോടിയായി ചൊവ്വാഴ്ച്ച ആചരണം ആരംഭിച്ചു.

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ഊട്ട് തിരുനാളിന്
മുന്നോടിയായിട്ടുള്ള ഒൻപത് ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 25 ന് ആരംഭിച്ചു.
വൈകിട്ട് 5 മണിക്ക് നടന്ന ആഘോഷമായ പാട്ടുകുർബാനക്ക്‌ പഴുവിൽ ഫൊറോന അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ കാർമികത്വം വഹിച്ചു.

ഇനി വരുന്ന 8 ചൊവ്വാഴ്ച്ചകളിൽ വൈകീട്ട് 5 മണിക്ക് തീർത്ഥകേന്ദ്രത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. മെയ്‌ 2, 3, 4 വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ഊട്ട് തിരുനാൾ ആഘോഷിക്കുന്നത്.

പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗ്ഗീസ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതികളിലൊരാൾ പിടിയിൽ.

murali

ഇരിങ്ങാലക്കുടയിൽ വൻ ട്രേഡിംങ്ങ് തട്ടിപ്പ്: പരാതിയുമായി നിക്ഷേപകർ.

murali

ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേർസ് യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ.

murali
error: Content is protected !!